Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Will Come

Palakkad

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെന്ന് സു​നി​ശ്ചി​തം: ഒ.ജെ. ജ​നീ​ഷ്

പാ​ല​ക്കാ​ട്: കേ​ര​ള​ത്തെ പ​രി​പൂ​ർ​ണ​മാ​യും കൊ​ള്ള​യ​ടി​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ കേ​ര​ള ജ​ന​ത തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും ഒ​രു കാ​ര​ണ​വ​ശാ​ലും അ​വ​ർ​ക്ക് ഇ​നി പൊ​തു​സ​മൂ​ഹം മ​റ്റൊ​രു അ​വ​സ​രം ന​ൽ​കി​ല്ലെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഒ.​ജെ. ജ​നീ​ഷ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ജ​യ​ഘോ​ഷ് ന​യി​ക്കു​ന്ന ജി​ല്ലാ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന യു​വ​ജ​നറാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​യു​ടെ പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ൾ ഏ​റെ ഗൗ​ര​വ​ക​ര​മാ​ണ്. വി​ശ്വാ​സ​ത്തി​ന്‍റെ മ​റ​വി​ൽപോ​ലും ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​ർ​ക്ക് അ​ധി​കാ​ര​ത്തി​ൽ തു​ട​രു​വാ​ൻ യാ​തൊ​രു ധാ​ർ​മി​ക​ത​യും ഇ​ല്ല. ഇ​ട​തു​മു​ന്ന​ണി​ക്കു വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​നെ​ല്ലാമു​ള്ള തി​രി​ച്ച​ടി ല​ഭി​ക്കു​മെ​ന്നും ഒ.​ജെ. ജ​നീ​ഷ് പ​റ​ഞ്ഞു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സു​മേ​ഷ് അ​ച്യു​ത​ൻ, കെ.​ജി. എ​ൽ​ദോ, എം.​വി. രാ​ധാ​കൃ​ഷ്ണ​ൻ,യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ഒ.​കെ. ഫാ​റൂ​ഖ്, പ്ര​തീ​ഷ് മാ​ധ​വ​ൻ, ഷ​ഫീ​ക് അ​ത്തി​ക്കോ​ട്, സി. ​വി​ഷ്ണു, ജി​തേ​ഷ് നാ​രാ​യ​ണ​ൻ, വി​നോ​ദ് ചെ​റാ​ട്, അ​രു​ണ്‍​കു​മാ​ർ പാ​ല​ക്കു​റി​ശി, മി​ഥു​ൻ മോ​ഹ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​ടി. അ​ജ്മ​ൽ, ശ്യാം ​ദേ​വ​ദാ​സ്, സ​തീ​ഷ് തി​രു​വാ​ല​ത്തൂ​ർ, ഡി. ​ദി​ലീ​പ്, വി. ​വ​ത്സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Latest News

Corehub Up